coxid

തൃശൂർ : കൊവിഡ് മരണ നിരക്ക് ആശങ്ക സൃഷ്ടിച്ച് ഉയരുന്നു. വ്യാഴാഴ്ച്ച വരെ 59 പേരെ മരിച്ചിട്ടുള്ളൂവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എഴ് പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. അനൗദ്യോഗിക കണക്ക് പ്രകാരം ഇതിലേറെ പേർ ജില്ലയിൽ കൊവിഡ് മൂലം മരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
പലരും കൊവിഡ് മൂലം ആശുപത്രിയിലാകുകയും പിന്നീട് പരിശോധനയിൽ നെഗറ്റീവ് ആകുന്നുണ്ടെങ്കിലും ഇതിനിടയിൽ മറ്റുള്ള രോഗം മൂർച്ഛിച്ച് മരണമടയുകയാണ്. ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച ശേഷം മരണം റിപ്പോർട്ട് ചെയ്യുന്നത് മേയ് 22 ന് മാത്രമാണ് . ജൂൺ മാസത്തിൽ രണ്ടും ജൂലായിൽ നാലു പേർക്കും ജീവൻ നഷ്ടപ്പെട്ടപ്പോൾ ഓഗസ്റ്റിൽ അഞ്ച് പേരാണ് മരിച്ചത്. സെപ്തംബറിലാണ് ഏറ്റവും കൂടുതൽ മരണ നിരക്ക്. എന്നാൽ ഒക്ടോബറിൽ അതിലും കൂടുമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നത്. എന്നാൽ ഇതൊന്നും കൊവിഡ് മരണങ്ങളായി കണക്ക് കൂട്ടുന്നില്ല.

വിദഗ്ദ്ധ ചികിത്സ പോലും നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. കൊവിഡ് രോഗികൾക്ക് ഒപ്പം സമ്മത പ്രകാരം കൂട്ടിരിപ്പുകാരെ പ്രവേശിപ്പിക്കണമെന്നാവശ്യം ഉയരുന്നുണ്ടെങ്കിലും അതിനും അനുമതിയായിട്ടില്ല. വാർദ്ധക്യ സഹജമായ അസുഖമുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചാൽ അടുത്ത് കൂട്ടിരിപ്പുകാർ അത്യാവശ്യമാണെന്നിരിക്കെയാണ് അനുമതി നൽകാതിരിക്കുന്നത്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് അടുത്തെത്തിക്കഴിഞ്ഞു. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.

മരണ നിരക്ക് ഒക്ടോബർ 8 വരെ

(ഓരോ മാസവും)