
തൃശൂർ: 755 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 860 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,235 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 19,910 ആണ്. 11,519 പേർ രോഗമുക്തരായി. സമ്പർക്കം വഴി 749 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
9 കേസുകളുടെ രോഗ ഉറവിടം അറിയില്ല. ഇന്നലെ 12 സമ്പർക്ക ക്ലസ്റ്ററുകൾ വഴിയാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. രോഗികളിൽ 60 വയസിന് മുകളിൽ 48 പുരുഷന്മാരും 33 സ്ത്രീകളും, 10 വയസിന് താഴെ 32 ആൺകുട്ടികളും 23 പെൺകുട്ടികളും ഉൾപ്പെടുന്നു.
കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. അവിണിശ്ശേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, കയ്പമംഗലം പഞ്ചായത്ത് 9-ാം വാർഡ്, എളവള്ളി പഞ്ചായത്ത് 7-ാം വാർഡ്, മുരിയാട് പഞ്ചായത്ത് 1-ാം വാർഡ്, കോലഴി പഞ്ചായത്ത് 1-ാം വാർഡ്, വടക്കാഞ്ചേരി നഗരസഭ 17-ാം ഡിവിഷൻ, വരന്തരപ്പിള്ളി പഞ്ചായത്ത് 19-ാം വാർഡ്, പോർക്കുളം പഞ്ചായത്ത് 2-ാം വാർഡ്, കാട്ടകാമ്പാൽ പഞ്ചായത്ത് 2-ാം വാർഡ്, ഒരുമനയൂർ പഞ്ചായത്ത് 13-ാം വാർഡ്, കടപ്പുറം പഞ്ചായത്ത് 16-ാം വാർഡ്, കൊണ്ടാഴി പഞ്ചായത്ത് 9-ാം വാർഡ്.
400 പൾസ് ഓക്സിമീറ്റർ
തൃശൂർ: ഗവ. മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ 400 പൾസ് ഓക്സിമീറ്റർ ലഭ്യമാക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നാാണ് ഇതിനാവശ്യമായ തുക ലഭ്യമാക്കുക. കൊവിഡ് വാർഡിലെ രോഗികളുടെ ഓക്സിജൻ അളവ് മോണിറ്റർ ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. അഡ്മിറ്റ് ചെയ്യുന്ന രോഗികളിൽ 60 ശതമാനം പേർക്ക് ഓക്സിജൻ അളവ് കുറഞ്ഞു കാണുന്നതിനാലാണ് അടിയന്തര സംവിധാനം ഒരുക്കുന്നത്. പദ്ധതിക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി. മെഡിക്കൽ കോളജിൽ കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.