ചേർപ്പ്: അവിണിശ്ശേരി പഞ്ചായത്തിൽ ഏഴു ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവിണിശ്ശേരി പ്രാഥമിക കേന്ദ്രത്തിൽ 118 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
അവിണിശ്ശേരി പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച് 175 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 44 പേർ സ്വന്തം വീടുകളിലും 131 പേർ വിവിധ കൊവിഡ് കേന്ദ്രങ്ങളിലുമാണ് താമസിക്കുന്നത്.
പ്രധാന റോഡുകളിലെ വാഹനഗതാഗതതിന്ന് തടസമുണ്ടാകില്ല. അവശ്യ സർവീസുകളല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും മുടക്കമായിരിക്കും.