janatha-dal-samaram
ജനതാദൾ കയ്പമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ബി.ജെ.പി സർക്കാരിന്റെ ദളിത്, കർഷക, സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ ജനതാദൾ കയ്പമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കാർഷിക മേഖല മുതലാളിമാർക്ക് അടിയറവെക്കുകയാണെന്ന് ജനതാദൾ സംസ്ഥാന സെക്രട്ടറി ബഷീർ തൈവളപ്പിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് തിണ്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ആനന്ദൻ കൈതവളപ്പിൽ, റഫീക്ക് താനത്തുപറമ്പിൽ, പി.എ. അസീസ്, ഷംസു കായംകുളം, ബിജു കയ്പമംഗലം എന്നിവർ സംസാരിച്ചു.