തളിക്കുളം: മുൻ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അണ്ടേഴത്ത് തിലകൻ, ഭാര്യ നളിനി എന്നിവർ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരിഷ് ഇരുവർക്കും അംഗത്വം നൽകി. എ.കെ ചന്ദ്രശേഖരൻ, പ്രദീപ് കുന്നത്ത്, വേലായുധൻ സീതാറാം, ശ്രീവാസ് കല്ലട്ടി, സന്തോഷ് കരുവത്ത് എന്നിവർ സംബന്ധിച്ചു.