 
കയ്പമംഗലം: സംസ്ഥാന തല ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി കയ്പമംഗലം പഞ്ചായത്തിന് ശുചിത്വ പദവി കൈവരിച്ചതിനുള്ള സാക്ഷ്യപത്രവും ഫലകവും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബുവിന് കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽഹുദ, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സി.എം. സുഹാസ്, വെറ്ററിനറി സർജൻ ഡോ. ജിതേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.