കൊടുങ്ങല്ലൂർ മുസിരിസ് കൺവെൻഷൻ സെന്ററിലെ ഫസ്റ്റ് ലൈൻ ക്ലിനിക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പോസിറ്റീവായവരെ വീടുകളിൽ താമസിപ്പിക്കുന്നത്, രോഗവ്യാപനം കൂടുമെന്നത് ഒഴിവാക്കാൻ മുസിരിസ് കൺവെൻഷൻ സെന്ററിലെ ഫസ്റ്റ് ലൈൻ ക്ലിനിക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.ജി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഒ.എൻ. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് സജീവൻ, രശ്മി ബാബു, ശാലിനി വെങ്കിടേഷ് എന്നിവർ സംസാരിച്ചു..