ചാവക്കാട്: ശ്രീനാഗരാജാവും ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഈ മാസം 12ന് നടക്കുന്ന ആയില്യം മഹോത്സവം ആഘോഷമില്ലാതെ ചടങ്ങുകൾ മാത്രമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശേഷാൽ പൂജകളും വഴിപാടുകളും മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, സെക്രട്ടറി രാമി അഭിമന്യു, ട്രഷറർ ആർ.കെ. പ്രസാദ് എന്നിവർ അറിയിച്ചു.