തൃപ്രയാർ: തളിക്കുളം പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. തുടർന്ന് തളിക്കുളം പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ബാബുവിന് കൈമാറി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.പി.കെ സുഭാഷിതൻ, സന്ധ്യ രാമകൃഷ്ണൻ, രജനി കെ.കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എം. ഫ്രാൻസിസ്, വി.ഇ.ഒ ദിവ്യ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകർമസേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.