pragasanam
പഞ്ചായത്ത് വികസന രേഖ അമ്പിളി സോമന് നല്‍കി ബി.ഡി. ദേവസി എം.എല്‍.എ പ്രകാശനം നിര്‍വ്വഹിക്കുന്നു

കൊടകര: കൊടകര പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം, ശുചിത്വ പദവി പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു. ബി.ഡി. ദേവസ്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന രേഖ കൊടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അമ്പിളി സോമന് കൈമാറി. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ്, ശുചിത്വ രേഖ എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി മുരളി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, ഇ.എൽ. പാപ്പച്ചൻ, അംഗങ്ങളായ കെ.എ. തോമസ്, വി.കെ. സുബ്രമണ്യൻ, അസി. എൻജിനിയർ സുബിൻ ശേഖർ എന്നിവർ സംസാരിച്ചു.