ചാലക്കുടി: നിറഞ്ഞൊഴുകിയ തോട്ടിൽ നിന്നും കണ്ടെത്തിയ പോത്തിൻ കുട്ടിയെ പരിയാരത്തെ വിപിൻ രക്ഷപ്പെടുത്തി. അവശനിലയിലായിരുന്ന ഇതിനെ പരിചരിച്ച് ജീവൻ നിലനിറുത്തുകയും ചെയ്തു. ഉടമ എത്തിയാൽ തിരിച്ചു നൽകുന്നതിന് ചാലക്കുടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടുണ്ട്.

മലവെള്ള പാച്ചിലുണ്ടായ വെള്ളിയാഴ്ച രാവിലെ എലിഞ്ഞിപ്പാറ തോട്ടിലാണ് പോത്തിൻകുട്ടിയെ കണ്ടെത്തിയത്. കല്ലേലി വീട്ടിൽ വിപിനും പിതാവ് കുഞ്ഞുവർക്കിയും പറമ്പിലെ തേങ്ങ ശേഖരിക്കുന്നതിനിടെയാണ് പോത്തിൻകുട്ടി ഒഴുകിപ്പോകുന്നത് കണ്ടത്.

പരിസരവാസി തീതായി വർഗീസിന്റെ സഹായത്തോടെ ഇതിനെ കരയ്ക്ക് കയറ്റി പരിചരിച്ചു. ഉടമകൾ എത്രയും വേഗം എത്തണമെന്ന് വിപിൻ പരിയാരത്തെ പ്രധാന കേന്ദ്രങ്ങളിൽ അറിയിച്ചിട്ടുണ്ട്.