ചേലക്കര: വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേരുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയൽവാസികളുടെ പേരിൽ വ്യാജ പരാതികൾ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം.
എളനാട് നീളം പള്ളിയാൽ നിവാസികളായ പലരും സ്ഥിരതാമസക്കാരല്ല അതിനാൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന ആവശ്യപ്പെട്ട് കാണിച്ച് അയൽവാസികളുടെ പേരിൽ വ്യാജ പരാതി നൽകി. പലർക്കും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസിൽ നിന്ന് ആക്ഷേപം കേൾക്കുന്നതിനായി കത്ത് വന്നപ്പോഴാണ് പല വീട്ടുകാരും തങ്ങളുടെ പേരിൽ പരാതി അയച്ചതായി അറിയുന്നത്.
ബി.ജെ.പി പ്രവർത്തകരെയും ഇടതുപക്ഷ പ്രവർത്തകരെയും തമ്മിൽ വിദ്വേഷം വളർത്തുന്നതിനായി ചിലർ മനഃപൂർവ്വം ശ്രമിക്കുന്നതായും അതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് മുഖ്യ പങ്കുണ്ടെന്ന് കണ്ടെത്തിയതായും ബി.ജെ.പി പ്രവർത്തകർ പറയുന്നു.
വ്യാജ പരാതി നൽകിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുന്നമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇൻസ്പക്ടർക്കും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായി ബി.ജെ.പി ഭാരവാഹികൾ അറിയിച്ചു.