ചാലക്കുടി: നായരങ്ങാടി ഗവ. യു.പി സ്കൂൾ, വിദ്യാഭവൻ എൽ.പി സ്‌കൂൾ എന്നീ വിദ്യാലയങ്ങളിൽ പഠിക്കുന്ന മൂന്ന് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ സമ്മാനിച്ചു. വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ മൊബൈൽ ഫോൺ സമ്മാനിച്ചു. വായനശാലാ പ്രസിഡന്റ് ടി.എ ഷാജി അദ്ധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ഡി. പോൾസൺ മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ എം.കെ. സുബ്രഹ്മണ്യൻ, രാധ സുബ്രൻ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ അഡ്വ. സിന്ധു അനിൽകുമാർ, സി.കെ. സഹജൻ ശാന്തകുമാരി ടീച്ചർ, ഷിജി സാബു ടിച്ചർ ജീസൻ ചാക്കോ എന്നിവർ സംസാരിച്ചു. ബൈജു അമ്പഴക്കാടൻ സ്വാഗതവും വായനശാലാ സെക്രട്ടറി കെ.എ. ആന്റണി നന്ദിയും പറഞ്ഞു.
സൗദി അറേബ്യയിലെ ആദ്യ ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തക്കളും നാട്ടിലുള്ളമുള്ള സുമനസുകളുടെയും സഹായത്താലാണ് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത്.