 
തൃശൂർ: എസ്.എൻ.ഡി.പി യോഗം ടൗൺ ഈസ്റ്റ് ശാഖയിൽ അംഗങ്ങൾ എട്ടാം ചരമവാർഷിക ദിനത്തിൽ യമുന രാഘവനെ സ്മരിച്ച് പ്രാർത്ഥന നടത്തി. ചെമ്പുക്കാവ് എസ്.എൻ.ഡി.പി ശാഖാ കോംപ്ലക്‌സിലെ യമുന രാഘവൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി.വി. പുഷ്പരാജ്, വൈസ് പ്രസിഡന്റ് അനില രാമചന്ദ്രൻ, യൂണിയൻ മെമ്പർ കോമളവല്ലി കുഞ്ഞുണ്ണി, സെക്രട്ടറി ദീപക് കുഞ്ഞുണ്ണി, പ്രദീപ് കടവിൽ, ലോഹിതാക്ഷൻ, കതിരേഷ് ചെറാകുളം തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങ് നടത്തിയത്.