sndp
എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്‌എൽ.സി.പ്ലസ്‌ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ മാടക്കത്തറ മേഖലയിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം ചിറയ്ക്കാക്കോട് ശാഖയിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്യുന്നു

മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ മാടക്കത്തറ മേഖലയിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം ചിറയ്ക്കാക്കോട് ശാഖാ ഓഫീസിൽ നടത്തി. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും മേഖലാ വൈസ് ചെയർമാനുമായ എൻ.കെ. രാമൻ അദ്ധ്യക്ഷനായി.

യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം എ.ആർ. രാഹുൽ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി അരുൺഘോഷ് എന്നിവർ സംസാരിച്ചു. ചിറയ്ക്കാക്കോട് ശാഖാ സെക്രട്ടറി ശോഭനൻ പൂക്കാടൻ സ്വാഗതവും ചിറയ്ക്കാക്കോട് ശാഖാ പ്രസിഡന്റ് സത്യഭാമ ടീച്ച നന്ദിയും പറഞ്ഞു.

ശാഖാ ഭാരവാഹികളായ മോഹനൻ കിളിയത്ത്, അഭി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.