ചാലക്കുടി: നിയോജക മണ്ഡലത്തിൽ ഇന്നു 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പതിനേഴും നഗരസഭാ പരിധിയിലുള്ളവരാണ്. ചാലക്കുടി ഡിവൈ.എസ്.പി ഓഫീസുമായി ബന്ധപ്പെട്ട് നാല് പുരുഷന്മാർക്ക് രോഗ ബാധയുണ്ട്.
ആറാട്ടുകടവ് വാർഡ് കൂടപ്പുഴ വെട്ടുകടവ് വാർഡിൽ ഒരു വീട്ടിലെ ഗൃഹനാഥനും രണ്ടു മക്കൾക്കും വൈറസ് സ്ഥിരീകരിച്ചു. വെട്ടുകടവ് വാർഡിൽ പുഴയോരത്ത് ഒരു കുടുംബത്തിലെ അമ്മയ്ക്കും മകൾക്കും രോഗം കണ്ടെത്തി.
പരിയാരം പഞ്ചായത്തിൽ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുരിങ്ങൂർ, അന്നനാട, എലിഞ്ഞിപ്ര കൊട്ടാരം റോഡ് എന്നിവിടങ്ങളിലും ഓരോ കൊവിഡ് കേസുകളുണ്ട്.