ചാലക്കുടി: കൊവിഡ് മാനദണ്ഡം ലംഘിച്ച് വിശ്വാസികൾ കൂട്ടമായി എത്തിയപ്പോൾ തിരുനാൾ ദിനത്തിൽ കൊരട്ടി പള്ളി അടക്കേണ്ടി വന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഭാരവാഹികൾ പള്ളി അടച്ചിട്ടത്. നൂറു കണക്കിനാളുകൾ എത്തിയതാണ് പ്രശ്‌നമായത്. ഇന്നലെ പകൽ നേരത്ത് ആളുകളുടെ വരവ് കാര്യമായി ഉണ്ടായിരുന്നില്ല. വൈകിട്ട് വിശ്വാസികൾ ഒന്നിച്ച് എത്തുകയായിരുന്നു. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. ഇതിനിടയിൽ പള്ളി അടയ്ക്കുകയായിരുന്നു.