
തൃശൂർ: തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് മാഗസിൻ ഗൊറേഷി യുടെ പ്രകാശനം പ്രശസ്ത ഗാനരചയിതാവ് റഫീക്ക് അഹമ്മദ് നിർവഹിച്ചു. കൊവിഡ് മഹാമാരിക്കിടയിലും വിദ്യാർത്ഥികളുടെ സർഗാത്മത വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തു എല്ലാ കലാമൂല്യങ്ങളും കോർത്തിണക്കി മാഗസിൻ ഒരുക്കിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ച് അദ്ദേഹം അക്കിക്കാവിലെ വീട്ടിൽ വച്ച് മാഗസിൻ പ്രകാശനം ചെയ്തു.
അതിജീവനം എന്ന് അർത്ഥം വരുന്ന 'ഗോറേഷി' മാഗസിൻ മാഗസിൻ വിദ്യ സ്റ്റുഡന്റ്‌സ് സെനറ്റ് ആണ് ഒരുക്കിയത്. മാഗസിൻ കോ- ഓർഡിനേറ്റർ എം.എസ്. സുരഭി ,സ്റ്റാഫ് എഡിറ്റർ അരുൺ ലോഹിതാക്ഷൻ, സ്റ്റുഡന്റ് എഡിറ്റർ ജിൻസി ജോസ്, സബ് എഡിറ്റർ എം.ആർ. നിജിൽ, ഹേമന്ത് ജനേഷ് എന്നിവർ പങ്കെടുത്തു. മാഗസിൻ പൂർത്തിയാക്കി പ്രകാശനം ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ ഡോ. സി.ബി. സജി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.