mmm

അന്തിക്കാട്: നിധിന്റെ കൊലപാതകം ആസൂത്രിതമായി പൊലീസിന്റെ ഒത്താശയോടെയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. കൊല്ലപ്പെട്ട നിധിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേരള മുഖ്യമന്ത്രിക്ക് ഭരണകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. ഭരണപരാജയവും ഭരണത്തകർച്ചയും ഒരോ ദിവസവും അധികരിച്ച് വരുന്നു. പൊലീസിന് അവരുടെ കൃത്യനിർവഹണത്തിൽ വീഴ്ച പറ്റിയതാണ് ഇത്തരം കൊലപാതകക്കേസുകൾ വർദ്ധിക്കാനിടയാക്കിയത്.
മുഖ്യമന്ത്രി തന്നെ വലിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി മുന്നോട്ടു പോകുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ മന്ത്രിമാരും, ചീഫ് വിപ്പും ഇടപെട്ട് കൊടും കുറ്റവാളികളെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ഇ.പി. ജാൻസി, മണ്ഡലം സെക്രട്ടറി റിനി പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ്, മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുളിക്കത്തറ എന്നിവരും ഒപ്പമുണ്ടായിരുന്നു.