വടക്കെക്കാട്: വടക്കെക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊവിഡ് നിയന്ത്രണം കർശനമാക്കിയതിന്റെ ഭാഗമായി അന്യസംസ്ഥാനത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നവർ കൃത്യമായി അവരുടെ രേഖകൾ വടക്കെക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും നിർബന്ധമായും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യം ഒരുക്കി നൽകണമെന്നും വടക്കെക്കാട് എസ്.എച്ച്.ഒ: എം. സുരേന്ദ്രൻ അറിയിച്ചു.
പൊലീസ് സ്റ്റേഷനിൽ നിന്നും ഇവർക്കായി കൊവിഡ് ഐ.ഡി കാർഡ് ഏജന്റുമാർ കൈപ്പറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.എസ്‌.ഐ: അക്ബറിനാണ് ഇക്കാര്യത്തിൽ ചുമതല കൊടുത്തിട്ടുള്ളത്. ഐ.ഡി കാർഡില്ലാത്തവരെ ജോലിയിൽ പ്രവേശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.