
തൃശൂർ : 1090 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 697 പേർക്ക് കൂടി കൊവിഡ്. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആയി.
തൃശൂർ സ്വദേശികളായ 145 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,388 ആണ്. അസുഖബാധിതരായ 13,691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ 693 പേർക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 4 സമ്പർക്ക ക്ലസ്റ്ററുകൾ വഴി കൊവിഡ് റിപ്പോർട്ട് ചെയ്തു. 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 34 പുരുഷന്മാരും 39 സ്ത്രീകളും 10 വയസിന് താഴെ 28 ആൺകുട്ടികളും 33 പെൺകുട്ടികളുമുണ്ട്.
ക്ലസ്റ്ററുകൾ
കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി കളക്ടർ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വലപ്പാട് വാർഡ് 1, ഗുരുവായൂർ നഗരസഭ 10, 11 ഡിവിഷനുകൾ, പാവറട്ടി വാർഡ് 9, വെള്ളാങ്കല്ലൂർ വാർഡ് 15, 18, 19, എടത്തിരുത്തി വാർഡ് 15, ചാവക്കാട് നഗരസഭ ഡിവിഷൻ 30, തൃശൂർ കോർപറേഷൻ ഡിവിഷൻ 44, ചേലക്കര വാർഡ് 11, പറപ്പൂക്കര വാർഡ് 7, ചൂണ്ടൽ വാർഡ് 7.
ഒഴിവാക്കിയ പ്രദേശങ്ങൾ
ചാഴൂർ വാർഡ് 12, വരവൂർ വാർഡ് 3, 4, മണലൂർ വാർഡ് 19, കൈപ്പറമ്പ് വാർഡുകൾ 7, 17, കടങ്ങോട് വാർഡ് 7, എളവള്ളി വാർഡ് 6, തിരുവില്വാമല വാർഡ് 15, കാട്ടകാമ്പാൽ വാർഡ് 8, എസ്.എൻ പുരം വാർഡ് 4, കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 21, മാള വാർഡ് 17.