കയ്പമംഗലം: കേരള ജല അതോറിറ്റി കിഫ്ബി നാട്ടിക ഫർക്ക ശുദ്ധ ജല വിതരണ പദ്ധതി വിപുലീകരണം ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനം 14ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വാർത്താ സമ്മളനത്തിൽ അറിയിച്ചു. ഉച്ചക്ക് 12 ന് ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി.എൽ.പി സ്‌കൂളിൽ ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബെഹ്നാൻ, എം.എൽ.എ മാരായ ഗീത ഗോപി, പ്രൊഫ. കെ.യു. അരുണൻ, മുരളി പെരുനെല്ലി, കെ.വി. അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും. തീരദേശ മേഖലയിലെ ശുദ്ധ ജല ദൗർലബ്യം അനുഭവപെടുന്ന എസ്.എൻ. പുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടനപ്പിള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകൾക്ക് വേണ്ടി കിഫ്ബി സാമ്പത്തിക സഹായത്തോടെ 89.61 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന സമഗ്ര ശുദ്ധ ജല വിതരണ പദ്ധതിയാണിത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വാട്ടർ അതോറിറ്റി എ.എക്‌സ് .ഇ ടി.എ. ജയകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.