gvr-news-photo
ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് കറവയന്ത്രങ്ങൾ ഏറ്റുവാങ്ങിയപ്പോൾ

ഗുരുവായൂർ: ക്ഷേത്രത്തിൽ കറവ യന്ത്രങ്ങൾ വഴിപാടായി ലഭിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ബീന മേനോൻ എന്ന ഭക്തയാണ് വഴിപാടായി രണ്ട് കറവ യന്ത്രങ്ങൾ നൽകിയത്. രണ്ടര ലക്ഷം രൂപ വിലവരുന്നതാണ് ഇവ. കിഴക്കെ നടയിൽ ദീപസ്തംഭത്തിന് സമീപത്ത് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് യന്ത്രങ്ങൾ ഏറ്റുവാങ്ങി. ഭരണ സമിതി അംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേർ ആർ. ശങ്കർ എന്നിവർ സംബന്ധിച്ചു. കറവ യന്ത്രങ്ങൾ ദേവസ്വം ഗോശാലയിൽ ഉപയോഗിക്കും.