ambilikala
തൃ​ശൂ​ർ​ ​വി​യൂ​ർ​ ​ജ​യി​ലി​ലെ​ ​റി​മാ​ൻ​ഡ് ​പ്ര​തി​യെ​ ​കൊ​ണ്ടു​വ​ന്ന് ​മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കി​ ​കൊ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​ജ​യി​ൽ​ ​ഡി.​ജി.​പി​ ​ഋ​ഷി​രാ​ജ് ​സിം​ഗ് ​പൂ​ട്ടി​ച്ച​ ​അ​മ്പി​ളി​ക്ക​ല​ ​എ​ന്ന് ​പേ​രു​ള്ള​ ​ക്വാ​റ​ന്റൈ​ൻ​ ​കേ​ന്ദ്രം.

തൃശൂർ: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ചതോടെ വാർത്താപ്രാധാന്യം നേടി, ജയിൽ ജീവനക്കാരുടെ മർദ്ദനത്തെ തുടർന്ന് വിവാദത്തിലാവുകയും ചെയ്ത അമ്പിളിക്കല കൊവിഡ് നിരീക്ഷണകേന്ദ്രം ഒടുവിൽ പൂട്ടി. റിമാൻഡ് തടവുകാരനായി എത്തിയ ഷമീർ മർദ്ദനമേറ്റ് മരിച്ചതോടെയാണ് ഇവിടെ നടന്ന ക്രൂരപീഡനങ്ങൾ പുറത്തറിഞ്ഞതും അമ്പിളിക്കല അടയ്ക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചതും.

ഇവിടെയുള്ള റിമാൻഡ് തടവുകാരെയും ഇനി എത്തുന്നവരെയും വിയ്യൂരിലെ ജില്ലാ ജയിൽ അങ്കണത്തിലെ കെട്ടിടത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കും. സ്ത്രീകൾക്കായി ജയിൽ അങ്കണത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രവും തുടങ്ങും. ഇവിടെ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ കൊവിഡ് പരിശോധന സംവിധാനവും ഒരുക്കും. നഗരത്തിലെ മിഷൻ ക്വാർട്ടേഴ്‌സ് പരിസരത്താണ് അമ്പിളിക്കല. എൻട്രൻസ് പരിശീലനത്തിനായി കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് താമസം ഒരുക്കുന്നതിനായുള്ളതായിരുന്നു അമ്പിളിക്കല എന്ന സ്വകാര്യ ഹോസ്റ്റൽ.
കൊവിഡ് മഹാമാരിയിൽ എൻട്രൻസ് പരിശീലനവും നിലച്ചതോടെ അമ്പിളിക്കലയിൽ താമസക്കാരില്ലാതായി. 26 മുറികളും എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്റ്റൽ കെട്ടിടം കൊവിഡ് സേവനത്തിനായി ഉടമ സൗജന്യമായി വിട്ട് നൽകിയതാണ്. തൃശൂർ കോർപറേഷന് വിട്ടു നൽകിയ സ്ഥാപനം റിമാൻഡ് പ്രതികളുടെ കൊവിഡ് നിരീക്ഷണത്തിനായി മാറ്റിവച്ചത് കളക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു. ഇതോടെയാണ് കെട്ടിടം ജയിൽ വകുപ്പിന്റെ ചുമതലയിലായത്.