bank
ഇടപാടുകരുടെ ബാങ്കിന് മുന്നിലെ നീണ്ട ക്യൂ

വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കിന് മുന്നിലെ ആൾക്കൂട്ടം തദ്ദേശവാസികളിൽ ആശങ്ക ഉണ്ടാക്കുന്നു. കൊവിഡ് പ്രതിരോധ മാനദണ്ഡം പോലും കൃത്യമായി പാലിക്കാതെയാണ് ഇടപാടുകാരെ അധികൃതർ ബ്രാഞ്ചിന്റെ പുറത്തുനിറുത്തുന്നത്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ വെയിലും മഴയുമുള്ള സമയത്ത് ബാങ്കിന്റെ മുറ്റത്ത് ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. മുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയങ്ങളിൽ ഇടപാടുകാരെ അനാവശ്യമായി പുറത്ത് നിറുത്തിയിരുന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. വെള്ളാങ്ങല്ലൂർ, കോണത്തുകുന്ന്, കരൂപ്പടന്ന, വള്ളിവട്ടം ഭാഗങ്ങളിൽ നിന്ന് വരുന്ന ചെറുകിട കച്ചവടക്കാർ, തൊഴിലാളികൾ എന്നിവർ പണമിടപാടുകൾ നടത്തുന്നത് കോണത്തുകുന്നിൽ പ്രവർത്തിക്കുന്ന ഈ ബാങ്കിനെ ആശ്രയിച്ചാണ്.