ഗുരുവായൂർ: പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയിൽ ഗുരുവായൂരിനെയും ഉൾപ്പെടുത്തിയതായി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അറിയിച്ചു. ഗെയിൽ പൈപ്പ് ലൈനിൽ നിന്ന് പ്രത്യേക പൈപ്പ് ലൈൻ വഴിയാണ് ഗുരുവായൂരിൽ പാചക വാതകമെത്തിക്കുക. പൈപ്പ്‌ലൈൻ ഇടുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞതയായും എം.എൽ.എ അറിയിച്ചു.