
തൃശൂർ: ജില്ലയിൽ വീണ്ടും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്നലെ 1010 പേർക്ക് കൂടി സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.