ചാവക്കാട്: താലൂക്ക് ആശുപത്രിയിലും കടപ്പുറം സി.എച്ച്.സിയിലുമായി ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ 14 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ ചാവക്കാട് നഗരസഭ പരിധിയിൽനിന്നുള്ളവരാണ്. ചാവക്കാട് സ്റ്റേഷനിലെ പൊലീസുകാരനായ ഒരാളും, പൂക്കോട്, പാവറട്ടി സ്വദേശികളുമാണ് രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേർ.

കടപ്പുറം സി.എച്ച്.സിയിൽ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 പേർ കടപ്പുറം പഞ്ചായത്ത് പരിധിയിൽപെട്ടവരാണ്. ബാക്കി നാലു പേർ ഒരുമനയൂർ സ്വദേശികളുമാണ്. താലൂക്ക് ആശുപത്രിയിൽ 100 പേരും, കടപ്പുറം സി.എച്ച്.സി.യിൽ 106 പേരുമാണ് പരിശോധനക്ക് വിധേയരായത്.