അശ്വത്ത് തന്റെ കൃഷിയിടത്തിൽ
എരുമപ്പെട്ടി: ബാല്യത്തിൽ തന്നെ കൃഷിയിൽ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് വേലൂർ തണ്ടിലം മച്ചിങ്ങൽ വീട്ടിൽ അശ്വത്ത്. കൊവിഡ് കാലത്ത് പിതാവിന്റെ കൃഷിയിടത്തിൽ വിവിധ വിളകൾ കൃഷി ചെയ്താണ് ഈ വിദ്യാർത്ഥി ശ്രദ്ദേയനാകുന്നത്. കർഷക അവാർഡ് ജേതാവായ പിതാവ് ദിലീപ് കുമാറിൽ നിന്ന് കണ്ട് പഠിച്ച രീതികൾകൊപ്പം പുതുവഴികളും പരീക്ഷിക്കുന്നുണ്ട്.
ഏഴടി ഉയരം വരുന്ന ചേന കൃഷിയിലാണ് തുടക്കം ഇപ്പോൾ കുവ്വ, പച്ചമുളക്, ഫാഷൻ ഫ്രൂട്ട് എന്നിവ വലിയ തോതിൽ ചെയ്ത് വരുന്നു. തീർത്തും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. പിതാവിനോടൊപ്പം വേലൂർ പഞ്ചായത്ത് പ്രസിഡന്റായ ഷേർളി ദിലീപ്കുമാറിന്റെ പിന്തുണയും അശ്വത്തിന് വലിയ പ്രോത്സാഹനമാണ്.
പ്ലസ്ടു കഴിഞ്ഞ അശ്വത്ത് അഗ്രികൾച്ചർ പഠനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കൊവിഡ് കാലത്ത് യുവാക്കൾ നേരംമ്പോക്കിനായി നവമാദ്ധ്യമങ്ങളിൽ സജീവമാകുമ്പോൾ വേറിട്ട മാതൃക തീർക്കുകയാണ് ഈ മിടുക്കൻ.