കൈപ്പറമ്പ് : ആറംപുള്ളി മേയ്ക്കാട് ശങ്കു മകൻ എം.എസ്. വിശ്വംഭരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. പാഴ്‌സൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. കൊള്ളന്നൂർ ശ്രീ കാർത്യായനിദേവി ക്ഷേത്രം മുൻ പ്രസിഡന്റും എസ്.എൻ.ഡി.പി കൊള്ളന്നൂർ ശാഖാ പ്രസിഡന്റും ബി.ഡി.ജെ.എസ് കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ലളിതാഭായ് ( റിട്ട. അദ്ധ്യാപിക). മക്കൾ: വിജി, വിനി, വിബി. മരുമക്കൾ: സുരേഷ്, സനിൽ, ശരത്. സഹോദര പുത്രൻ: സാബുബാൽ.