mmm

പെരുമ്പുഴ പാലം അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച റിലേ സത്യഗ്രഹം പി.എ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ തന്നെ ആരഠഭിക്കുക, യാത്രാദുരിതം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റിലേ സത്യഗ്രഹം സംഘടിപ്പിച്ചു. മുൻ എം.എൽ.എ പി.എ. മാധവൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ജി. അശോകൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, കെ.പി.സി.സി മെമ്പർ സി.ഐ. സെബാസ്റ്റ്യൻ, കെ.കെ. ബാബു, കെ.ബി. ജയറാം, റോബിൻ വടക്കെത്തല, എ.പി. ജോസ്, ബി.എ. സൈമൺ, വേണു കൊച്ചത്ത് എന്നിവർ പ്രസംഗിച്ചു.