covid-test

തൃശൂർ: കൊവിഡ് സമ്പർക്ക വ്യാപനം പടരുമ്പോഴും ആനുപാതികമായ പരിശോധന ജില്ലയിൽ നടക്കുന്നില്ലെന്ന് ആക്ഷേപം. 31 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയിൽ ഇതുവരെ പരിശോധന നടത്തിയത് 20,2376 പേരെ മാത്രം. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ കൂടുന്ന സാഹചര്യത്തിൽ പരിശോധനയ്ക്കാണ് കൂടുതൽ മുൻഗണന നൽകേണ്ടത്.

പരിശോധന ഇനിയും കൂട്ടാതെ ജില്ലയിൽ സമ്പർക്ക വ്യാപനം കുറയ്ക്കാനാകില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധന ഏറ്റവും അധികം നടന്ന ശനിയാഴ്ചയാണ് ജില്ലയിൽ പ്രതിദിന രോഗികളെ ഏറ്റവും അധികം കണ്ടെത്തിയത്. അന്ന് മാത്രം 4675 പേർക്കാണ് പരിശോധന നടത്തിയത്.

പരിശോധന കൂട്ടുന്നതോടെ രോഗികൾ കൂടുന്നതായി കണക്കുകളിൽ വ്യക്തമാണ്. പരിശോധന കൂട്ടുമ്പോൾ ദുർബലരെ രോഗം പടികൂടുന്നത് കുറയ്ക്കാനും മരണസംഖ്യ ഉയരുന്നത് തടയാനുമാകുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചികിത്സയിലുള്ളവർക്ക് ഇതുവരെ പ്രത്യേക മരുന്നുകളൊന്നും നൽകുന്നില്ല. രോഗികളുടെ ലക്ഷണത്തിന് അനുസരിച്ച മരുന്നുകൾ നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്.

സ്ഥിരം രോഗികൾക്ക് പ്രത്യേക പരിചരണവും നൽകുന്നുണ്ട്. രോഗവ്യാപനം ജില്ലയുടെ എല്ലായിടത്തും എത്തിയിട്ടും കുടുതൽ പരിശോധനയ്ക്ക് മടി കാണിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് പരിശോധന അടക്കം പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

പരിശോധനാ കണക്ക്

ഒക്ടോബർ 10--- പരിശോധിച്ചത്- 4675 കൊവിഡ് പോസറ്റീവ് -1208

ഒക്ടോബർ 11 പരിശോധധന--2696 രോഗികൾ ----960

ഒക്ടോബർ -12 പരിശോധന -863 രോഗികൾ-697

ഒക്ടോബർ -13 പരിശോധന---3511 രോഗികൾ ---1010

ഒക്ടോബർ -14 പരിശോധന----4063 രോഗികൾ ----631