covid

തൃശൂർ: ജില്ലയിൽ 581 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്.

അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ബുധനാഴ്ച 580 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 4 കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു.

രോഗബാധയുടെ കണക്ക്:

ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ- 21

ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ- 2

അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ- 1

മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ- 1

മറ്റ് സമ്പർക്ക കേസുകൾ- 550

ആരോഗ്യ പ്രവർത്തകർ- 1

മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ- 1