കൊടുങ്ങല്ലൂർ: ശ്രീനാരായണഗുരു സർവകലാശാലയിൽ സാമൂഹിക നീതി ലംഘിച്ച് ഇഷ്ടക്കാരനെ വൈസ് ചാൻസലറായി നിയമിച്ച സർക്കാർ തീരുമാനം റദ്ദ് ചെയ്ത് യോഗ്യരായവരെ നിയമിക്കണമെന്നും ശ്രീനാരായണ സർവകലാശാലയിൽ ഗുരുവിന്റെ നവോത്ഥാനമൂല്യങ്ങൾ അടങ്ങിയ പാഠ്യപദ്ധതികൾ ഉൾപ്പെത്തണമെന്നും ബി.ജെ.പി, ഒ.ബി.സി മോർച്ച കയ്പമംഗലം നിയോജക മണ്ഡലം സമിതി യോഗം ചേർന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.

ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി യോഗം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സിനോജ് ഏറാക്കൽ അദ്ധ്യക്ഷനായി. സലീഷ് ഒറവൻതുരുത്തി, എം.എ. ഹരിദാസ്, ഗിരീഷ്, പറപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സുധീഷ്, ഷൈബി, പ്രസാദ് എന്നിവർ സംബന്ധിച്ചു.