 
ചാലക്കുടി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, സ്വാമിനാഥൻ കമ്മീഷന്റെ ന്യായവില നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താങ്ങുവില സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ടി.പി. ജോണി, അഡ്വ.കെ.എ. ജോജി, വി.ഐ. പോൾ, ജോയ് പതിപറമ്പൻ, ഡേവിസ് മാമ്പ്ര എന്നിവർ പ്രസംഗിച്ചു.