ചാലക്കുടി: അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ തുറക്കാനുള്ള തീരുമാനം മാറ്റി. ഇരു വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതിന് വനം വകുപ്പാണ് തീരുമാനമെടുത്തത്. എന്നാൽ ജില്ലാ കളക്ടർ ഇടപെട്ട് തീരുമാനം റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതേ അവസ്ഥയിൽ തുടരും. കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കളകടറുടെ പുതിയ ഉത്തരവ്. തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രം ഒക്ടോബർ 22 മുതൽ തുറക്കുന്നതിന് കളക്ടർ അദ്ധ്യക്ഷനായ ഡെസ്റ്റിനേഷൻ കമ്മിറ്റി തീരുമാനം എടുത്തിരുന്നു. എന്നാൽ ഇതും നീട്ടാനാണ് സാധ്യതയെന്ന് പറയുന്നു.