akkitham

തൃശൂർ: ഉച്ചവെയിലിലേക്ക് സൂര്യൻ കടക്കുമ്പോഴായിരുന്നു, എട്ട് പതിറ്റാണ്ടിലേറെക്കാലം മലയാള സാഹിത്യത്തിലെ സൂര്യതേജസായി നിറഞ്ഞ് നിന്നിരുന്ന മഹാകവിയുടെ ഭൗതിക ശരീരം സാഹിത്യ അക്കാഡമിയുടെ നടുത്തളത്തിൽ എത്തിച്ചത്. കൂടിനിന്നവരുടെ മുഖത്ത് നിറഞ്ഞു നിന്നു വലിയ നഷ്ടബോധം.

സാഹിത്യ ലോകത്തെ നിറ സാന്നിദ്ധ്യങ്ങളായിരുന്ന തകഴി, ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, കെ.പി. കേശവമേനോൻ, തുടങ്ങിയവരുടെ ഛായാ ചിത്രങ്ങൾക്ക് താഴെ നടുത്തളത്തിൽ കിടത്തിയപ്പോൾ അക്കിത്തത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സാഹിത്യ ലോകം കണ്ണീർ പുഷ്പം അർപ്പിച്ചു. അക്കാഡമിയുടെ വൈസ് പ്രസിഡന്റും പുരസ്‌കാര ജേതാവും കൂടിയായ മഹാകവിക്ക് മൃതദേഹത്തിൽ വിവിധ തലങ്ങളിൽ ഉള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.

മുഖ്യമന്ത്രിക്കായി മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, ടി. എൻ. പ്രതാപൻ എം. പി, സാഹിത്യ അക്കാഡമിക്ക് വേണ്ടി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി കെ. പി. മോഹനനൻ എന്നിവരും നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ബി. മോഹൻ ദാസ്, മേയർ അജിതാ ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, മുൻ എം.പി പി.കെ. ബിജു, ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാല കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, സിറ്റി പൊലീസ് കമ്മിഷണർ പി. ആദിത്യ, എ.സി.പി വി.കെ രാജു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, പി. ബാലചന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാർ, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, മുൻ മേയർ ഐ.പി പോൾ, കൗൺസിലർമാരായ കെ. മഹേഷ്, ജോൺ ഡാനിയേൽ, കെ. രാവുണ്ണി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എ.പി ഭരത്കുമാർ, ജില്ലാ സെക്രട്ടറി പി.ആർ ഉണ്ണി, തപസ്യ സംഘടനാ സെക്രട്ടറി ഹരിദാസ്, സുനിൽ ലാലൂർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് 12.25 ഓടെ മൃതദേഹം ജന്മദേശത്തേക്ക് കൊണ്ട് പോയി,