kpcc
പെരുമ്പുഴ പാലം അടിയന്തരമായി ബലപ്പെടുത്തണെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിവരുന്ന രണ്ടാംഘട്ട സത്യഗ്രഹസമരം കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞാണി: പെരുമ്പുഴ പാലം പണി ഉടൻ ആരംഭിക്കണമെന്നും യാത്രക്കാർക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ പെരുമ്പുഴ പാലത്തിന് സമീപം നടക്കുന്ന സത്യഗ്രഹസമരത്തിന്റ രണ്ടാം ദിവസം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സമരത്തിൽ കോൺഗ്രസ് നേതാക്കളായ കെ.ബി. ജയറാം, വി.ജി. അശോകൻ, ജോസ് അരിമ്പൂർ, റോബിൻ വടക്കേത്തല, പി.ടി. ജോൺസൺ, എം.വി. അരുൺ, വേണുകൊച്ചത്ത്, ജെൻസൻ, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.


കോൺഗ്രസ് സമരം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്- എം.എൽ.എ


കാഞ്ഞാണി: പെരുമ്പുഴ ഒന്നാം നമ്പർ പാലം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സത്യഗ്രഹ സമരം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തട്ടിപ്പാണെന്ന് മുരളി പെരുനെല്ലി എം.എൽ.എ. പാലം ബലപ്പെടുത്തുന്നതിന് 60.60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. അനുവദിച്ച തുകയേക്കാൾ 15 ശതമാനം കൂടുതൽ കരാറുകാർ ആവശ്യപ്പെട്ടതുമായി ബന്ധപെട്ട് ചില സാങ്കേതിക തടസങ്ങളുണ്ടായിരുന്നു. കരാറുകാരുമായി ചർച്ച ചെയ്ത് 10 ശതമാനമാക്കി പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്. പാലം വിഭാഗം എണാകുളം എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് ഇത് സംബന്ധിച്ച് പണിയേറ്റെടുക്കുന്ന കമ്പനി കത്ത് നൽകിയതനുസരിച്ച് രണ്ട് ദിവസത്തിനകം കരാറാകും. പിന്നീട് ബലപ്പെടുത്തൽ നടക്കും. ഇങ്ങനെയിരിക്കെ കൊവിഡ് വ്യാപന കാലത്ത് കോൺഗ്രസ് നടത്തുന്ന സമരം അനാവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.