
തൃശൂർ: ജില്ലയിൽ രണ്ട് വെറ്ററിനറി പോളിക്ലിനിക്കുകൾ 24 മണിക്കൂർ പ്രവർത്തിക്കും. കൊടുങ്ങല്ലൂർ, അന്തിക്കാട്, വെറ്ററിനറി പോളിക്ലിനിക്കുകളാണ് 24 മണിക്കൂർ പ്രവർത്തനത്തിന് സജ്ജമായിരിക്കുന്നത്. കൊടുങ്ങല്ലൂർ വെറ്ററിനറി പോളിക്ലിനിക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി ഉയർത്തുന്നതിന്റെ പ്രവർത്തനോദ്ഘാടനം വി.ആർ സുനിൽ കുമാർ എം. എൽ.എ നിർവ്വഹിക്കും. ഇന്ന് മൂന്നിന് വെറ്ററിനറി പോളിക്ലിനിക്കിൽ നടക്കുന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷൻ കെ.ആർ.ജൈത്രൻ അധ്യക്ഷനാകും. രാവിലെ 9 മുതൽ വൈകിട്ട് 3 വരെ പ്രവർത്തിക്കുന്ന വെറ്ററിനറി പോളിക്ലിനിക്കിൽ നിലവിൽ ഒരു സീനിയർ വെറ്ററിനറി സർജ്ജനും ഒരു വെറ്ററിനറി സർജ്ജന്റയും സേവനമാണ് നൽകുന്നത്.
24 മണിക്കൂർ പ്രവർത്തനം തുടങ്ങുമ്പോൾ ഒരു സീനിയർ വെറ്ററിനറി സർജ്ജനും മൂന്ന് വെറ്ററിനറി സർജ്ജന്റയും സേവനം ലഭ്യമാകും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും രാത്രി 8 മുതൽ രാവിലെ 8 വരെ മൂന്ന് ഷിഫ്ടുകളായാണ് പ്രവർത്തിക്കുക.