ചാവക്കാട്: താലൂക്ക് ആശുപത്രിയിലും, ഒരുമനയൂരിലും ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 26 പേരും ചാവക്കാട് നഗരസഭ പരിധിയിൽ നിന്നുള്ളവരാണ്. ഗുരുവായൂർ സ്വദേശികളായ രണ്ടു പേരും, ഒരു എടക്കഴിയൂർ സ്വദേശിയുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ആകെ നൂറു പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഒരുമനയൂരിൽ നടന്ന പരിശോധനയിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം ഒരുമനയൂർ പഞ്ചായത്തിൽ നിന്നുള്ളവരാണ്. ഒരുമനയൂരിൽ ആകെ 77 പേർ പരിശോധനക്ക് വിധേയരായി.