
തൃശൂർ : 867 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,233 ആണ്. അസുഖബാധിതരായ 15,506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച 865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കൊവിഡ് റിപ്പോർട്ട് ചെയ്തു.
ക്ലസ്റ്ററുകൾ