ചാലക്കുടി: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പു റോഡുകളുടെ ബി.സി, ഓവർ ലേ, ബി.സി. പാച്ച് ഉൾപ്പടെയുള്ള പ്രവൃത്തികൾക്കായി 5.90 കോടി രൂപയുടെ അനുമതി ലഭിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. പഴയ ദേശീയ പാതയിൽ ആനമല ജംഗ്ഷൻ മുതൽ സൗത്ത് ചാലക്കുടി ഹോസ്പിറ്റൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ബി.സി. ഓവർലെ ഉൾപ്പടെയുള്ള നവീകരണ പ്രവർത്തികൾക്കായി ഒരു കോടി രൂപയും, ചാലക്കുടി ആനമല റോഡിൽ കൂടപ്പുഴ വളവ് മുതൽ വെറ്റിലപ്പാറ പാലം വരെയുള്ള 16 കി.മി ഭാഗം ബിസി അറ്റകുറ്റ പണികൾക്ക് 490 ലക്ഷം രൂപയുമാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചത്.