തൃപ്രയാർ: തീരദേശത്ത് അഞ്ച് പഞ്ചായത്തുകളിലായി ഇന്നലെ 20 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഏങ്ങണ്ടിയൂരിൽ ചേറ്റുവ ഹാർബറിലെ രണ്ട് പേരാണ് കൊവിഡ് ബാധിതരായത്.
വാടാനപ്പിള്ളിയിൽ നാല് പേർക്കും രോഗം സ്ഥീരീകരിച്ചു. തളിക്കുളത്ത് ഒരു മത്സ്യത്തൊഴിലാളിയും കുടുംബശ്രീ ഓഫീസ് ജീവനക്കാരിയും ഉൾപ്പെടെ ഏഴ് പേർ പൊസിറ്റീവായി. നാട്ടികയിൽ അഞ്ചാം വാർഡിൽ ഒരാളും എട്ടാം വാർഡിൽ 5 പേരും ഉൾപ്പെടെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വലപ്പാട് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.