pasing-out

തൃശൂർ : താഴെത്തലം മുതൽ സംസ്ഥാന തലം വരെയുള്ള ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന ധാരണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് അക്കാഡമി പാസിംഗ് ഔട്ട് പരേഡ് ഗ്രൗണ്ടിൽ നടന്ന, അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 2,279 സായുധ പൊലീസ് കോൺസ്റ്റബിൾമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തൃശൂർ കേരള പൊലീസ് അക്കാഡമി ആസ്ഥാനമായ ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയ്‌നിംഗ് സെന്ററിലും (ഐ.പി.ആർ.ടി.സി) വിവിധ സായുധ പൊലീസ് ബറ്റാലിയനുകളിലുമാണ് പരിശീലനം നടന്നത്. ഏകീകൃത പരിശീലനം പൂർത്തിയാക്കിയ ആദ്യ പൊലീസ് ബാച്ചാണിത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവർ പൊലീസ് അക്കാഡമിയിൽ സല്യൂട്ട് സ്വീകരിച്ചു.

കേരള പൊലീസ് അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത് 21 വനിതാ പൊലീസ് കോൺസ്റ്റബിൾമാരാണ്. ഇതിന് മുമ്പ് 2279 പേരുടെ പരിശീലനം ഒന്നിച്ചു നടന്നിട്ടില്ല.

പരിശീലനം പൂർത്തിയാക്കിയത്