pacha-thuruth-pathathi
പച്ചത്തുരുത്തിനുള്ള അംഗീകാരമായി ഹരിത കേരള മിഷന്റെ അനുമോദനപത്രം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബുവിന് കൈമാറുന്നു

കയ്പമംഗലം: പച്ചത്തുരുത്ത് പദ്ധതിയിൽ മാതൃകാ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിൽ അണിനിരന്ന കയ്പമംഗലം പഞ്ചായത്തിന് അംഗീകാരമായി ഹരിത കേരള മിഷന്റെ അനുമോദന പത്രം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബുവിന് കൈമാറി. കഴിഞ്ഞ 5 വർഷത്തിനിടയിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സാമൂഹ്യ വനം വകുപ്പ് വിഭാഗവുമായി ചേർന്ന് ഇരുപത്തിഅയ്യായിരത്തോളം ഫല വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുകയും,​ രണ്ട് വാർഡുകളിലായി രണ്ട് പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും കഴിഞ്ഞു.

കയ്പമംഗലം: ഹരിത കേരള മിഷൻ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ പങ്കാളിയായി മാതൃകാപരമായി പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിൽ അണിനിരന്ന പെരിഞ്ഞനം പഞ്ചായത്തിനുള്ള അനുമോദന സാക്ഷ്യപത്രം കേരള സംസ്ഥാന ഉദ്യാന ശ്രേഷ്ഠ അവാർഡ് ജേതാവ് സാബിറ മൂസയുടെ മകൻ സുബിൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്തിന് കൈമാറി. വൈസ് പ്രസിഡന്റ് സ്മിത ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ പ്രതാപൻ, അസി. സെക്രട്ടറി സിന്ധു, ജനപ്രതിനിധികൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.