പെരിങ്ങോട്ടുകര: കളക്ഷൻ എജന്റായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ ജാഥയ്ക്ക് അശ്വിൻ ക്യഷ്ണ, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ , പ്രവീൺ രവീന്ദ്രൻ, ശ്രിജേഷ് അഴിമാവ് എന്നിവർ നേതൃത്വം നല്കി. പെരിങ്ങോട്ടുകര സാമൂഹ്യക്ഷേമ സഹകരണസംഘം കളക്ഷൻ എജന്റും യൂത്ത് കോൺഗ്രസ് ഭാരവാഹിയുമായ ആഷിക് ജോസിനാണ് മർദ്ദനമേറ്റത്. പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാനും ശ്രമിച്ചു. സോമശേഖര സെന്ററിനു സമീപം ഫെയ്സ് ടുഡേ എന്ന സ്ഥാപനത്തിൽ വെച്ചാണ് സംഭവം. അക്രമികളെ തടഞ്ഞ കടയുടമയ്ക്കും പരിക്കേറ്റു.