park

തൃശൂർ: ബ്രഹ്മകുളം ഇ കെ നായനാർ ചിൽഡ്രൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഗുരുവായൂർ നഗരസഭയുടെയും സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിലെ ഗ്രീൻ സ്‌പേസ് പാർക്ക് സെക്ടറിൽ നിർമ്മിച്ചതാണ് പാർക്ക്. അമൃത് പദ്ധതിയിൽ മൂന്ന് പാർക്കുകൾ, രണ്ട് ഗ്രൗണ്ടുകൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമ്മിക്കുന്നുണ്ട്. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമാന്തരീക്ഷത്തിലാണ് കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായുള്ള ഗുരുവായൂരിലെ രണ്ടാമത്തെ പാർക്കാണിത്. സാംസ്‌കാരിക പരിപാടികൾക്കും ആഘോഷങ്ങൾക്കുമായി പാർക്കിൽ തന്നെ തുറന്ന സ്റ്റേജും സജ്ജമാണ്. 62 ലക്ഷം രൂപയാണ് പാർക്കിന്റെ നിർമ്മാണ ചെലവ്.
കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടത്തി. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത മിഷൻ ഡയറക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് വിശിഷ്ടാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ എം രതി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലീല, നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ്, കെ പി വിനോദ്, ർഡ് കൗൺസിലർ ജലീൽ, സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.