ചാവക്കാട് ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിക്കുന്നു.
ചാവക്കാട്: സുഭിക്ഷ കേരളം പദ്ധതിയിൽ ആരംഭിച്ച, 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടൽ ചാവക്കാട് നഗരസഭയിൽ ആരംഭിച്ചു. നഗരസഭ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിൽ ആരംഭിച്ച ജനകീയ ഹോട്ടൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനോടൊപ്പം അഗതികൾക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുമെന്നും നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അറിയിച്ചു.15 ലക്ഷം രൂപ ചെലവിട്ടാണ് വിശപ്പുരഹിത നഗരം ലക്ഷ്യംവെച്ച് ജനകീയ ഹോട്ടൽ ചാവക്കാട് ആരംഭിച്ചത്. നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, കെ.എച്ച്.സലാം, എ.സി. ആനന്ദൻ, വാർഡ് കൗൺസിലർ ബുഷറ ലത്തീഫ്, നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.