
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു. ഇന്നലെ അത്താഴ പൂജയ്ക്കു ശേഷമായിരുന്നു ചുമതലയേൽക്കൽ. സെപ്റ്റംബർ 30 നാണ് ചുമതലയേൽക്കേണ്ടിയിരുന്നതെങ്കിലും പുലയായതിനാൽ അതിനു കഴിഞ്ഞില്ല. പുല കഴിഞ്ഞ് ക്ഷേത്രത്തിൽ 12 ദിവസം ഭജനമിരുന്ന ശേഷമാണ് ഇന്നലെ സ്ഥാനമേറ്റത്. മാർച്ച് 31 വരെയാണ് കാലാവധി. കഴിഞ്ഞ ആറുമാസമായി ക്ഷേത്രത്തിൽ മേൽശാന്തിയുണ്ടായിരുന്നില്ല. ക്ഷേത്രം ഓതിക്കന്മാരാണ് മേൽശാന്തിയുടെ ചുമതലകൾ നിർവഹിച്ചിരുന്നത്.