
തൃശൂർ: 831 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ ഇന്നലെ 809 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,443 ആണ്. തൃശൂർ സ്വദേശികളായ 160 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,042 ആണ്. അസുഖബാധിതരായ 16,337 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വെള്ളിയാഴ്ച മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. മൂന്ന് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കൊവിഡ് റിപ്പോർട്ട് ചെയ്തു. രോഗികളിൽ 60 വയസിന് മുകളിൽ 53 പുരുഷന്മാരും 48 സ്ത്രീകളും, 10 വയസിന് താഴെ 24 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു.
ക്ലസ്റ്ററുകൾ
ശക്തൻ മാർക്കറ്റ് 2
ജൂബിലി മിഷൻ ഹോസ്പിറ്റൽ 1
ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ 1
മറ്റ് സമ്പർക്ക കേസുകൾ 791
ആരോഗ്യ പ്രവർത്തകർ 5
ഫ്രണ്ട് ലൈൻ വർക്കർ 2